കൂത്ത്പറമ്പ് ബിആർസിയുടെ ആഭിമുഖ്യത്തിൽ കേരളസർക്കാർ,സമഗ്ര ശിക്ഷാകേരളം പദ്ധതിയായ സ്കിൽ ഡെവലപ്‌മന്റ് സെന്റർ സ്വാഗത സംഘം രുപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല നിർവ്വഹിച്ചു.പാട്യം ഗവ:ഹയർസെക്കൻററി സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിജ എൽ വി അധ്യക്ഷത വഹിച്ചു.കുത്തുപറമ്പ് ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ എൻ സതീന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ജാനകിടീച്ചർ സ്വാഗതവും പിടി എ പ്രസിഡൻറ് എൻ സുധീർ ബാബു നന്ദിയും പറഞ്ഞു.
ഇലക്ട്രിക്കൽ സ്കൂട്ടർ മെക്കാനിസം,ബ്യൂട്ടിഷൻ കോഴ്സ് എന്നിവയാണ് പദ്ധതിപ്രകാരം കൂത്തുപറമ്പ് ഉപജില്ലയിൽ ലഭിച്ചിട്ടുള്ളത്.പാട്യം ഗവ:ഹയർസെക്കൻററി സ്കൂളിലാണ് സെൻറർ പ്രവർത്തിക്കുക.കെ.പി മോഹനൻ എംഎൽഎ ആണ് പദ്ധതിയുടെ മുഖ്യ രക്ഷാധികാരി.പതിനഞ്ച് വയസ്സ്മുതൽ 23വയസ്സ് വരെയുള്ള പത്താം ക്ലാസ് പാസായവർക്ക് കോഴ്സ് പഠിക്കാനാവും.അവധിദിവസങ്ങളിൽ ആയിരിക്കും പരിശീലനം ലഭിക്കുക എന്നത് കൊണ്ട് പ്ലസ്ടു മുതലുള്ള കുട്ടികൾക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.ആറുമാസംദൈർഘ്യമുള്ള ഈ കോഴ്സ് വർഷത്തിൽ രണ്ട് തവണ നടക്കും.ഒരു കോഴ്സിന് 25 കുട്ടികൾക്കാണ് അവസരംലഭിക്കുക.ഒരു വർഷം നൂറ് കുട്ടികൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകൃത സട്ടിഫിക്കറ്റോട് കൂടി പുതിയ തൊഴിൽ സംരഭ ങ്ങൾ ആരംഭിക്കാനാവും എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.അടുത്തമാസം ആദ്യവാരത്തിൽ തന്നെ ക്ലാസുകൾ പ്രവർത്തിച്ചു തുടങ്ങും.