Zygo-Ad

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കൂത്തുപറമ്പ്: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മുസ്‌ലിം ലീഗ് - വനിതാ ലീഗ് മുൻസിപ്പൽ കമ്മിറ്റിയും എച്ച്.എൻ. സി ഫാമിലി ക്ലിനിക്ക് സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പ് മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി നൗഷാദ് അണിയാരം ഉദ്ഘാടനം ചെയ്തു.എച്ച്.എൻ. സി റിലേഷൻ മനേജർ റാഫി പാറയിൽ മുഖ്യാതിഥി ആയിരുന്നു.

മൊട്ടമ്മൽ അലി അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ജുബൈരിയ പി.കെ.എച്ച്. എൻ.സി പി.ആർ ഒ സജീർ ,സിദ്ധിഖ് പാറാൽ, നൗഷാദ് മാടത്താടി, സി. പി. ഒ അസ്ഹർ, അസീസ്, റാഷിദ ' എം.പി. ഫിദ തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ