Zygo-Ad

അഞ്ചരക്കണ്ടി ടൗൺ വികസനം വേഗത്തിലാക്കുക


അഞ്ചരക്കണ്ടി ടൗൺ വികസനം വേഗത്തിലാക്കണമെന്ന് സി പി ഐ എം പടുവിലായി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വാളാങ്കിച്ചാലിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം  വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. പി വത്സലൻ, സി കെ അശോകൻ, കെ ഗീത ഇ എം വിപിൻ ലാൽ എന്നിവരെ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. പതിനഞ്ച് അംഗ കമ്മിറ്റിയെയും പി കെ സുനീഷിനെ ലോക്കൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതുയോഗവും ഉണ്ടായി. പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം  എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി കെ സുനീഷ് അധ്യക്ഷനായി. നാസർ കൊളായി, കെ ശശിധരൻ, ടി കെ സന്ദീപ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ