തളിപ്പറമ്പ്: ഓരോ ദിവസവും കേരളത്തില്‍ മോഷണ സംഭവങ്ങള്‍ വർധിക്കുകയാണ്. നാട്ടില്‍ ഇറങ്ങുമ്പോള്‍ എപ്പോഴും നമ്മളെ സ്വയം കരുതുന്നത് നല്ലതായിരിക്കും.
അങ്ങനെ ഒരു മോഷണമാണ് കണ്ണൂരില്‍ നടന്നിരിക്കുന്നത്. കുഞ്ഞിന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങാൻ എത്തിയപ്പോള്‍ ആണ് മോഷണം നടന്നിരിക്കുന്നത്.
അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്‍റെ സ്വർണമാല രണ്ട് സ്ത്രീകള്‍ ചേർന്നാണ് പൊട്ടിച്ചെടുത്തത്. പട്ടാപ്പകലാണ് മോഷണം നടന്നത്. പക്ഷെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളായ രണ്ട് സ്ത്രീകള്‍ കുടുങ്ങുകയായിരുന്നു.
മെഡിക്കല്‍ സ്റ്റോറില്‍ വെച്ചാണ് പട്ടാപ്പകല്‍ സ്ത്രീകള്‍ കുഞ്ഞിന്‍റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. സഹകരണ ആശുപത്രിക്ക് നേരെ മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറിലാണ് സംഭവം നടന്നത്. സെയിദ് നഗർ സ്വദേശിനിയായ ഫാഹിദയുടെ ഒരു വയസുള്ള മകളുടെ മാലയാണ് രണ്ട് യുവതികള്‍ ചേർന്ന് പൊട്ടിച്ചെടുത്തത്. മോഷണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അമ്മ ഫായിദ കുഞ്ഞിന് മരുന്ന് വാങ്ങുന്നതിനിടെയാണ് മോഷണം നടന്നത്.
കറുത്ത ചുരിദാറും ചുവന്ന ഷാളും ധരിച്ച യുവതി ജീവനക്കാരുടെ ശ്രദ്ധതിരിച്ച തക്കത്തിന് കൂട്ടു പ്രതി തന്‍റെ ഷാള്‍ കൊണ്ട് പിന്നിലെ കാഴ്ചയും മറച്ച് യുവതി തന്ത്രപരമായി പിന്നില്‍ നിന്നും കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ശേഷം ഒന്നും സംഭവിക്കാത്ത പോലെ യുവതികള്‍ അവിടെ നിന്നും സ്ഥലം വിട്ടു. ശേഷം ഫായിദ മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാല മോഷണം പോയത് മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ സ്വർണ്ണമാല പൊട്ടിച്ച സ്ത്രീകള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.