Zygo-Ad

ഉയരം കുറഞ്ഞ വ്യക്തി കാറോടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു, പരിശോധനയിൽ മാതാപിതാക്കൾക്കെതിരെ കേസ്

 


കണ്ണൂർ (കേളകം): പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസ്. കണ്ണൂർ കേളകത്താണ് സംഭവം.

14 വയസുകാരനാണ് കാർ നിരത്തിലിറക്കിയത്. കാറില്‍ നാലുവയസുകാരനും ഒപ്പമുണ്ടായിരുന്നു. ഉയരം കുറഞ്ഞ വ്യക്തി കാറോടിക്കുന്നത് പൊലീസിന്റെ ശ്രദ്ധേയില്‍പ്പെടുകയായിരുന്നു. തുടർന്ന് അടക്കാത്തോട് ജംഗ്ഷനില്‍ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ. ബേബി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ