Zygo-Ad

മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; തൊട്ടടുത്ത വീടിനും കിണറിനും കേടുപാടുകൾ സംഭവിച്ചു


മട്ടന്നൂർ: മട്ടന്നൂരിൽ പെയ്ത കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അപകടം. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നുവീണത്. ഞായറാഴ്ച അർദ്ധരാത്രി 12.30-ഓടെയായിരുന്നു സംഭവം.

മണ്ണും മതിലും ഇടിഞ്ഞുവീണ് തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ സംഭവിച്ചു. അർദ്ധരാത്രിയിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും പ്രദേശവാസികളും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ