Zygo-Ad

സ്കൂട്ടറിന്റെ ഡിക്കിയിൽ എംഡിഎംഎ; കൊളോളം സ്വദേശിയായ യുവാവിനെ മട്ടന്നൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു


ചാലോട്: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ കൊളോളം സ്വദേശിയായ യുവാവിനെ മട്ടന്നൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കൊളോളം സ്വദേശി വി പി സിദ്ദിഖ് (39) ആണ് പിടിയിലായത്.

പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ 1.277 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിപിഒമാരായ വിജിൽ മോൻ, റിജിൽ, ഷംന, നിബിൻ എന്നിവരും ഡാൻസാഫ് സംഘത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അജിത്ത്, മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ സനീഷ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.


വളരെ പുതിയ വളരെ പഴയ