പല കാരണങ്ങൾ കൊണ്ട് പത്താം ക്ലാസ് വിജയിക്കാൻ കഴിയാതിരുന്ന 15 നും 50 നും ഇടയിൽ പ്രായമുള്ളവരെ പത്താം ക്ലാസ് വിജയികളാക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പത്താമുദയം പദ്ധതി കോട്ടയം പഞ്ചായത്തിൽ അഭിമാന വിജയത്തിലേക്ക്. കിണവക്കലിൽ ഹോട്ടൽ കച്ചവടം നടത്തുന്ന നാസർ കൊക്കോത്തും (48), ഭാര്യ സാജിറ കേളോത്തും (42) കച്ചവടത്തിലും പത്താം തരം പഠനത്തിലും ഒരേ മനസ്സോടെ ഒപ്പത്തിനൊപ്പം പങ്കാളികളാണ്. ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ചാണ് നാസർ പത്താം തരത്തെ കീഴ്പ്പെടുത്താൻ ആത്മവിശ്വാസത്തോടെ കച്ചകെട്ടി ഇറങ്ങിയത്. ഭാര്യ സാജിറയും ഒപ്പം ചേർന്നു. ഒരേ ബഞ്ചിലിരുന്നാണ് ഇരുവരും പരീക്ഷ എഴുതിയത്. ഒരോ പരീക്ഷയും കഴിയുമ്പോൾ വിജയം സുനിശ്ചിതമെന്ന് ആത്മവിശ്വാസവും ഇവർക്കുണ്ട്. 34 മുതൽ 62 വയസ്സുവരെ പ്രായമുള്ള പഠിതാക്കൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു 'ഞങ്ങൾ ജയിക്കും'. 62 വയസുകാരി ചന്ദ്രമതിയും ഏഴാം തരം തുല്യതാ പരീക്ഷ പാസ്സായതിനുശേഷമാണ് പത്താംതരം ജയിക്കാൻ ആത്മവിശ്വാസത്തോടെ പത്താമുദയത്തിൽ എത്തിയത്. സഹോദര ഭാര്യമാരായ കനകയും നിജയും സഹപാഠികളായി. കോട്ടയം ഗവ. ഹയർ സെക്കന്ററി സ്കൂൾ പഠന കേന്ദ്രത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പഠന പരിശീലനത്തിന് ശേഷമാണ് കോട്ടയം പഞ്ചായത്തിലെ 33 പേരും പത്താമുദയം പത്താംതരം തുല്യതാ പരീക്ഷ എഴുതിയത്. അധ്യാപകരായ എൻ അനിൽകുമാർ, പവിത്രൻ മണാട്ട്, പി പി വിനോദ് കുമാർ, കെ വി ജയരാജ്, കെ സത്യസജീവൻ, ഗീത എരോത്ത്, എം രാജില, സി കെ ജിസ്ന എന്നിവർ ക്ലാസ്സുകൾ എടുത്തു.

#tag:
കൂത്തുപറമ്പ്