മട്ടന്നൂർ: ഉരുവച്ചാൽ പഴശ്ശിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു
ഓട്ടോറിക്ഷയിൽ കൂത്ത്പറമ്പ് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു സ്ത്രീയാണ് കണ്ണൂർ ചാലയിലെ സ്വകാര്യആശുപത്രിയിൽ വെച്ച് മരിച്ചത്. ഓട്ടോ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ ഡ്രൈവറടക്കം രണ്ട് പേരാണുണ്ടായിരുന്നത്.
കർണ്ണാടകയിൽ നിന്ന് വരികയായിരുന്ന ഇന്നോവ കാറാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ അഞ്ച്മണിയോടെയാണ് സംഭവം