കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട കാർ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.
കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദില്‍ ഹുസൈന് മരിച്ചത്.
കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ, പ്രണവ് എന്നിവർ സാരമായി പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂത്തുപറമ്പ് ടൗണില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പ്രവേശിക്കുന്ന റോഡിലായിരുന്നു അപകടം.
തൊക്കിലങ്ങാടി ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയിയിരുന്നു കാർ നിയന്ത്രണം വിട്ട് എതിർദിശയില്‍ നിന്നു വരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാർ പൂർണമായും തകർന്നു.
നാട്ടുകാരും, കൂത്തുപറമ്പ് പോലീസും, ഫയർഫോഴ്സും ചേർന്ന് കാറിലുള്ളവരെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു.
കാറ് യാത്രികരായ നാല് പേർക്കും സാരമായ പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാർ ഡൈവറായ കോഴിക്കോട് സ്വദേശി ഫാദില്‍ ഹുസൈൻ മരണപ്പെടുകയായിരുന്നു.
നിലവില്‍ കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ എന്നിവർ മിംസിലും, പ്രണവ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ്.