കണ്ണൂർ: മട്ടന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ ഇരിട്ടി സ്വദേശി ഗള്‍ഫിലേക്ക് മുങ്ങിയതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
മട്ടന്നൂർ നഗരത്തില്‍ പ്രവർത്തിച്ചു വരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജൻ്റായ ഇരിട്ടി കീഴൂർ സ്വദേശി അമർനാഥാണ് കഴിഞ്ഞ 31 ന് കണ്ണൂർ വിമാനത്താവളം വഴി അബുദാബിയിലേക്ക് കടന്നത്.
സ്ഥാപനത്തിൻ്റെ കലക്ഷൻ തുകയായ 20 ലക്ഷം രൂപ തട്ടിയെടുത്താണ് അമർനാഥ് മുങ്ങിയത് സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.