കൂത്തുപറമ്പ് :പഴയനിരത്ത് ആമ്പിലാട് ഭാഗത്ത് ഭ്രാന്തൻ നായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച പകലാണ് സംഭവം.
പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേർ ചികിത്സതേടി. കാരായി ചീരൂട്ടി, രമേശൻ, പി സീത, സതി, സുരേശൻ കരിയാടൻ എന്നിവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിന്നീട് സമീപ പ്രദേശത്ത് ചത്തനിലയിൽ കണ്ടെത്തി.
ഇവിടെ നേരത്തെയും നിരവധിപേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റിരുന്നു