ഇരിട്ടി:പുതിയ ബസ് സ്‌റ്റാൻഡിനു സമീപത്തെ വ്യാപാര സ്‌ഥാപനത്തില്‍ കഴിഞ്ഞ നാലു ദിവസമായി അതിഥിയായി എത്തിയ വെള്ളി മൂങ്ങയെ വനം വകുപ്പ് പിടി കൂടി.
ബസ് സ്റ്റാൻഡിന് സമീപത്തെ കോപ്ലക്‌സില്‍ പ്രവർത്തിക്കുന്ന ഐഡ്രീംസ് കംപ്യൂട്ടർ സർവീസ് സെൻ്ററിൻ്റെ വാതിലിനോടു ചേർന്ന് കമ്പിയിലാണ് അതിഥിയുടെ ഇരിപ്പിടം.
സ്ഥാപനത്തിലെ ജീവനക്കാർ അതിഥിയെ കണ്ടെങ്കിലും ശല്യക്കാരനല്ലെതെ ഒതുങ്ങിയിരിക്കുന്നത് വെള്ളിമൂങ്ങ ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. സമീപത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തില്‍ പഠിക്കുന്ന വിദ്യാർത്ഥികളാണ് സംഭവം വനം വകുപ്പ് ഇരിട്ടി സെക്ഷൻ ഓഫീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വനം വാച്ചറും മാർക്ക് പ്രവർത്തകനും പാമ്പു പിടിത്ത വിദഗ്‌ധനുമായ ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാർ എത്തി വെള്ളിമൂങ്ങയെ പിടിക്കടിയത്. രാത്രി വൈകി വെള്ളിമുങ്ങയെ വനം വകുപ്പ് ആറളം വനത്തില്‍ തുറന്നു വിട്ടു.