തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷത്തിന് ശേഷം പൊലിസ് അറസ്റ്റു ചെയ്തു. കാക്കയങ്ങാട് സ്വദേശി മന്‍സൂറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ മൈസൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്.
2016 ല്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു വധശ്രമക്കേസില്‍ പ്രതിയായ മന്‍സൂര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തളിപ്പറമ്പ് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നിരവധി മയക്കുമരുന്നു കേസുകളിലും വധശ്രമക്കേസുകളിലും പ്രതിയാണ് മന്‍സൂര്‍.എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ അരുണ്‍കുമാര്‍, ഷാജി തോമസ്, സവാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് മന്‍സൂറിനെ പിടികൂടിയത്.