Zygo-Ad

അഡീഷണല്‍ എസ്പി എം.പി. വിനോദിന് രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍


തളിപ്പറമ്പ്: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡിലിന് കണ്ണൂർ റൂറല്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് എം.പി വിനോദ് അർഹനായി.

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിഷറീസ് സയൻസില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പോലീസ് സേനയില്‍ ചേരുന്നത്.

2003 മേയ് അഞ്ചിന് എസ്‌ഐ ആയിട്ടാണ് സേനയില്‍ ചേരുന്നത്. 2008-ല്‍ സർക്കിള്‍ ഇൻസ്പെക്ടറായി. 2017-ല്‍ ഡിവൈഎസ്പിയായി. 

കോഴിക്കോട് ട്രാഫിക്ക് അസി. കമ്മീഷണർ, കോഴിക്കോട് റൂറല്‍ സ്പെഷല്‍ ബ്രാഞ്ച്, കോഴിക്കോട് അഡ്മിനിസ്ട്രേഷൻ, കണ്ണൂർ സ്പെഷല്‍ ബ്രാഞ്ച്, കണ്ണൂർ സഹകരണ വിജിലൻസ്, കാസർഗോഡ് ക്രൈം ബ്രാഞ്ച്, ഇന്‍റലിജൻസ്, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ വിഭാഗത്തിലും ഡെപ്യൂട്ടേഷനില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലും, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, താമരശേരി പോലിസ് സബ് ഡിവിഷനുകളില്‍ ഡി വൈ എസ് പി യായും സേവനം അനുഷ്ടിച്ചിരുന്നു.

2024 ലാണ് അഡീഷണല്‍ പോലിസ് സൂപ്രണ്ടായി നിയമിതനാകുന്നത്. അന്വേഷണത്തിലെയും, ക്രമസമാധാന പരിപാലനത്തിലെയും മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

2022-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിരുന്നു. പയ്യന്നൂർ കണ്ടങ്കാളി സ്വദേശിയാണ്. പരേതനായ പത്മനാഭ പിള്ളയുടെയും ലക്ഷമിയുടെയും മകനാണ്‌ .സി.പി ഷീനയാണ് ഭാര്യ. അഭിരാമ, അനുവിന്ദ്, വൈഷ്ണവി എന്നിവർ മക്കളാണ്.

വളരെ പുതിയ വളരെ പഴയ