കൂത്തുപറമ്പ്: ചെറുകിട നിർമ്മാണ പ്രവർത്തനങ്ങളെയും ഭവന നിർമ്മാണങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രൂപത്തിലാണ് കരിങ്കൽ ക്വാറികളിൽ നിലവിൽ വില വർദ്ധിപ്പിച്ചിട്ടുള്ളത്.
20% വരെയുള്ള വില വർദ്ധനവ് നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ വീട് നിർമ്മാണത്തിൽ ഏർപ്പെട്ട സാധാരണ കുടുംബത്തെയും വില വർദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്.
ഇവർ ഉൾപ്പെടെയുള്ളവരുടെ ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ സമയ ബന്ധിതമായി മേൽ വിഷയത്തിൽ ഇടപെടാൻ തയ്യാറാകണം.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് ഫൈൻ ഈടാക്കുന്നതോടൊപ്പം തന്നെ നിയമ വിധേയമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് സർക്കാർ തലത്തിൽ അംഗീകരിച്ച ആനുകൂല്യങ്ങൾ ഉറപ്പ് വരുത്താനും അധികാരികൾ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ചെറുവാഞ്ചേരി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രജീഷ് പി പി, സനൂബ്. കെ. കെ ഡാനിഷ് നിള്ളങ്ങൽ,അശ്വിൻ പൊയിലൂർ എന്നിവർ സംസാരിച്ചു.