Zygo-Ad

കൂത്തുപറമ്പ് സഹ. റൂറൽ ബാങ്ക് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ


 കൂത്തുപറമ്പ് :സഹകരണ റൂറൽ ബാങ്കിന് കീഴിൽ പാറാലിൽ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം വ്യാഴാഴ്‌ച പകൽ അഞ്ചിന് ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആയിര ത്തോളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ കാണാവു ന്ന വിധത്തിലാണ് ഓഡിറ്റോറിയം നിർമിച്ചത്. വിപുലമായ പാർക്കിങ് ഏരിയയും ഡൈനിങ് ഹാളും ഒരുക്കി.നിലവിലുള്ള ഓഡിറ്റോറിയം ഡൈനിങ് ഹാൾ എന്നിവയുടെ നവീകരണ പ്രവൃത്തി നടക്കുന്നു.

 ഉദ്ഘാടനച്ചടങ്ങിൽ നടൻ പി പി കുഞ്ഞികൃഷ്ണൻ മുഖ്യതിഥിയാകും. റെയ്‌ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷനാകും. ഐആർപിസിക്ക് നൽകുന്ന പാലിയേറ്റീവ് കിറ്റിൻ്റെ വിതരണം മുൻ റെയ്‌ഡ്‌കോ ചെയർമാൻ വത്സൻ പനോളിയും, കിഡ്നി പേഷ്യന്റ്റ് വെൽഫെയർ സൊസൈറ്റിക്ക് നൽകുന്ന സാമ്പത്തിക സഹായം നഗരസഭാ ചെയർമാൻ വി സുജാതയും വിതരണം ചെയ്യും.

വാർത്താസമ്മേളനത്തിൽ ഭരണസമിതി പ്രസിഡൻ്റ കെ ധനഞ്ജയൻ, സെക്രട്ടറി എം ദിലീപ് കുമാർ, വൈസ് പ്രസിഡൻ്റ് സി വിജയൻ, ഒസി ബിന്ദു, കെ എൻ ഗോപി എന്നിവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ