Zygo-Ad

കണ്ണൂർ ജില്ലാ തലത്തിൽ 'ജൂനിയർ ജീനിയസ്' മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 


മൗലാനാ ആസാദ് സിവിൽ സർവീസ് അക്കാദമി, മെരുവമ്പായി എം യൂ പി സ്കൂളുമായി സഹകരിച്ച് കണ്ണൂർ ജില്ലാ തലത്തിൽ 'ജൂനിയർ  ജീനിയസ്' മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൂത്ത്പറമ്പിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ഫെബ്രുവരി 2  ഞായറാഴ്ച  മെരുവമ്പായി  എം .യു പി. സ്കൂളിൽ    വെച്ച് കാലത്ത്  10മണിക്ക്  നടക്കുന്ന പരിപാടിയിൽ കണ്ണൂർ ജില്ലയിലെ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.    പൊതു വിജ്ഞാനമാണ് മത്സര വിഷയം.ടീം ആയാണ് മത്സരിക്കേണ്ടത്.ഒരു സ്കൂളിൽ നിന്നും എത്ര ടീമിനും പങ്കെടുക്കാം. വ്യത്യസ്ത സ്കൂളിലെ വിദ്യാർത്ഥികൾക്കും ജോഡിയായി പങ്കെടുക്കാവുന്നതാണ്. പ്രാഥമിക മത്സരത്തിന് ശേഷം 6 ടീമുകളാണ് ഫൈനലിൽ പ്രവേശിക്കുക. 1,2,3 സ്ഥാനം ലഭിക്കുന്നവർക്ക്  ക്യാഷ് പ്രൈസ്  ലഭിക്കും.അതോടൊപ്പം MHRA നടത്തുന്ന ജൂനിയർ ഐ എ എസ്  കോച്ചിംഗിന് സ്കോളർഷിപ്പോടെ അഡ്മിഷൻ നേടാൻ അവസരം ലഭിക്കും 4,5,6 സ്ഥാനങ്ങളിലെത്തിയവർക്കും  പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടാവും 

 കൂടാതെ രക്ഷിതാക്കൾക്കും, കാണികൾക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും 

വാർത്താ സമ്മേളനത്തിൽ അഹമ്മദ്  പി സിറാജ്  (ഡയരക്ടർ മൗലനാ ആസാദ് സിവിൽ സർവ്വീസ് അക്കാദമി )  അഷ്‌റഫ്‌ സി കെ  ( ഹെഡ് മാസ്റ്റർ, മെരുവമ്പായി എം യൂ പി സ്കൂൾ ) ഷഫീഖ്‌ തോട്ടോൻ  (മാനേജ്മെന്റ് പ്രതിനിധി )അബൂബക്കർ സിദ്ധീഖ് സി. കെ     എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ