ഉരുവച്ചാൽ ടൗണിൽ മട്ടന്നൂർ-കൂത്തുപറമ്പ് റോഡിൽ ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറ തകരാർ പരിഹരിച്ച് പുനസ്ഥാപിച്ചു.
രണ്ട് ആഴ്ചകൾക്ക് മുന്നേ ക്യാമറ സ്ഥാപിച്ച ക്ലാമ്പ് പൊട്ടി തൂങ്ങി കിടന്ന ക്യാമറ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തകരാർ പരിഹരിക്കാൻ അഴിച്ചു മാറ്റിയിരുന്നു.