കണ്ണൂർ. തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കണിച്ചാർ ചെങ്ങോം റോഡിലെ താമസക്കാരനായ കുന്നപ്പള്ളി ഗോപാലകൃഷ്ണൻ (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.പരിസരവാസികൾക്കടക്കം നാല് പേർക്ക് കുത്തേറ്റിരുന്നു.ഇതിൽ ഗോപാലകൃഷ്ണനടക്കം രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.