Zygo-Ad

ഇരിക്കൂർ മണ്ണൂർ പാലത്തിനടുത്ത് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം

 


ഇരിക്കൂർ: മണ്ണൂർ പാലത്തിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗറിൽ താമസിക്കുന്ന കാസിം - സൈഫുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ഭാര്യ: സാലു (മട്ടന്നൂർ).

  മക്കൾ: ആയിഷ, മറിയു, ഫാത്തിമ.

 സഹോദരങ്ങൾ: ഫാത്തിമ, ജസീം.

അപകടത്തെത്തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 



വളരെ പുതിയ വളരെ പഴയ