Zygo-Ad

പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് ബൈക്ക് വൈദ്യുതി തൂണിലിടിച്ചു ദാരുണാന്ത്യം


മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ പുലിയങ്ങോട് വൈദ്യുതി തൂണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. 

മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ സച്ചിനാ (27)ണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച്ച പകൽ 12ന് പൊറോറ നഗരസഭാ ശ്മശാനത്തിൽ. 

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഞ്ചരിച്ച ബൈക്ക് വൈദ്യു തിത്തൂണിൽ ഇടിക്കുകയാ യിരുന്നു. വയറിനും മറ്റും

പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ജനാർദ്ദനൻ - സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.

വളരെ പുതിയ വളരെ പഴയ