മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. കുടിവെള്ള വിതരണത്തിനായി എടുക്കുന്ന വെള്ളത്തിൽ കുമിഞ്ഞു കൂടിയ മാലിന്യമാണ് നീക്കം ചെയ്തത്.
ബാവലിപ്പുഴയുടെയും ബാരാപ്പുഴ പുഴയിലൂടെയും ഒഴുകിയെത്തുന്ന വെള്ളം പഴശ്ശിയാണ് കെട്ടിൽ തടഞ്ഞു നിർത്തി നിരവധി കുടിവെള്ള പദ്ധതികളിലേക്ക് വിതരണം ചെയ്യുന്ന അണക്കെട്ടിൽ ഇത്തവണയും ഒഴുകിയെത്തിയത് ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ആണ്.
ഇന്നലെ പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴശ്ശി ഡാമിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഴശ്ശി പട്ടിക വർഗ്ഗ റിസർവോയർ സഹകരണ സംഘം പ്രവർത്തകർ ശുചീകരിച്ചത്.
രണ്ടുവട്ടത്തോണികളിലായി പുഴയിൽ ഇറങ്ങി പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എടുത്തു മാറ്റുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് നവംബറിലാണ് അണക്കെട്ടിന്റെ 16 ഷട്ടറുകളും അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയത്.
മലയോരത്തുണ്ടാകുന്ന മഴ വെള്ളത്തിനൊപ്പം ഒഴുകി വന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് കെട്ടിക്കിടന്നത്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കണിയേരി, അസിസ്റ്റന്റ് എൻജിനീയർ കെ വിജില, ഉദ്യോഗസ്ഥരായ പ്രജിത്ത്, ജിബിൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.