Zygo-Ad

പതിമൂന്നുകാരനെ അടിച്ചുവീഴ്ത്തി വീട്ടിൽ മോഷണശ്രമം

 


കൂത്തുപറമ്പ് : മാങ്ങാട്ടിടം കോയിലോട് പതിമുന്നുകാരനെ അടിച്ചുവീഴ്ത്തി വീട്ടിൽ മോഷണശ്രമം. കോയിലോട് ജുമാമസ്‌ജിദിന് സമീപത്തെ ഷമീദിന്റെ ഹെവൻ മൻസിലിലാണ് തിങ്കളാഴ്ച പകൽ മോഷണശ്രമമു ണ്ടായത്. വീട്ടുകാർ വീടുപൂട്ടി പുറത്തുപോയതായിരുന്നു. ഷമീദിൻ്റെ മകൻ എട്ടാംക്ലാസിൽ പഠിക്കുന്ന ഫഹദ് പകൽ ഒന്നോടെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് അകത്തുണ്ടായിരുന്ന മോഷ്‌ടാവ് അടിച്ചുവീഴ്ത്തിയത്.

കൈക്ക് സാരമായി പരിക്കേറ്റ കുട്ടിക്ക് ബോധം നഷ്‌ടപ്പെട്ടിരു ന്നു. 3.15 ഓടെ ബോധം തെളിഞ്ഞ കുട്ടി അടുത്തവീട്ടിലെത്തി വിവരം അറിയിച്ചപ്പോഴാണ് നാട്ടുകാരറിയുന്നത്. ഇതിനിടയിൽ മുറിയിലുണ്ടായിരുന്ന അലമാരകളും മേശ യും തകർത്ത് വസ്ത്രങ്ങളും മറ്റും വാരി വലിച്ചെറിഞ്ഞ മോഷ്‌ടാവ് രക്ഷപ്പെട്ടു. കറുത്ത പാന്റും ഷർ ട്ടും കൈയുറയും മാസ്കും ധരിച്ചാണ് മോഷ്‌ടാവ് എത്തിയതെന്ന് കുട്ടി പൊലീസിനോട് പറ ഞ്ഞു.

കുത്തുപറമ്പ് സിഐ ഹരിക്കുട്ടൻ, എസ് ഐ ടി രമേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസി ടിവി കാമറകളും മറ്റും പരിശോധി ച്ചുവരികയാണ്.

വളരെ പുതിയ വളരെ പഴയ