ഉരുവച്ചാൽ:ഉരുവച്ചാലിൽ താഴേക്ക് വീഴാൻ സാധ്യതയുള്ള വിധം തൂങ്ങി കിടക്കുകയാ യിരുന്ന മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറ അധികൃതർ എത്തി അഴിച്ചു മാറ്റി. ക്യാമറയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ ക്യാമറ കൊണ്ടുപോയത്. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ് തലശ്ശേരി റോഡിൽ സ്ഥാപിച്ച ഉരുവച്ചാലിലെ എഐ ക്യാമറ ഞായറാഴ്ച മുതലാണ് ക്യാമറ സ്ഥാപിച്ച തൂണിലെ ക്ലാമ്പ് പൊട്ടി വീഴാറായി തൂങ്ങി കിടന്നത്.