കൂത്തുപറമ്പ്: കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബ് മൂര്യാട് കുറ്റിക്കാട് യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുറ്റിക്കാട് പൊതുജന വായനശാല ഹാളിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് വി എൻ കുമദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് ചാർട്ടർ പ്രസിഡണ്ട് അഡ്വ. കെ രാമദാസ്, നഗരസഭ കൗൺസിലർമാരായ ഷീമ കെ പി, ഗീത കെ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ഡോ. സജീന്ദ്രൻ, ഡോ, ജിഷ്ണ എസ് ജി, ഡോക്ടർ നവ്യ ജി എന്നിവർ ബോധവൽക്കരണ ക്ലാസിനും ക്യാമ്പിനും നേതൃത്വം നൽകുകയും, രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.
യുവധാര ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി ഷമീർ കെ കെ സ്വാഗതവും, പൊതുജന വായനശാല സെക്രട്ടറി ഷിജിത്ത് വി നന്ദിയും പറഞ്ഞു.