കൂത്തുപറമ്പ് :മാങ്ങാട്ടിടം പഞ്ചായത്തിലെ നീ ർവേലിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം 'ടെയ്ക്ക് എ ബ്രെയ്ക്ക് കെകെ ശൈലജ എം എൽഎ ഉദ്ഘാടനംചെയ്തു. തലശേരി - ഇരിട്ടി - വളവുപാറ കെഎസ്ടിപി റോഡരികിൽ മെരുവമ്പായി പാലത്തിന് സമീപത്താണ് കെട്ടിടം. വിശ്രമിക്കാനുള്ള സൗകര്യത്തോടൊപ്പം ശുചിമുറി, കുടുംബശ്രീ റസ്റ്റോറൻ്റ് എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ റസ്റ്റോറന്റ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ ആർ ഷീല ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ശാന്തമ്മ, സെക്രട്ടറി എസ് അനിൽ, സ്ഥിരം സമിതി ചെയർമാൻമാ രായ കെ ഷിവ്യ, എം ഷീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഗംഗാധരൻ, ഒ ഷിജു, സി കെ നൗഫൽ,എൻ വി ശ്രീജ, ഷാജി കരിപ്പായി, കെ ഷിബു എന്നിവർ സംസാരിച്ചു.