ചക്കരക്കല്‍: ഏച്ചൂർ കോട്ടത്ത് പുതുവത്സര ആഘോഷത്തിനിടെ സംഘർഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നതിനിടെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
ഇന്ന് പുലർച്ചെ ഇരു ചേരികളായി തിരിഞ്ഞ സംഘം ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെയാണ് മദ്യ ലഹരിയിലായിരുന്നയാള്‍ യുവാവിനെ കുത്തിയത്. പരുക്കേറ്റയാളെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.