മട്ടന്നൂർ :നടുവനാട് നിടിയാഞ്ഞിരത്ത് മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. കന്യാകുമാരി സ്വദേശി ജസ്റ്റിൻ രാജാ (34)ണ് കൊല്ലപ്പെട്ടത്. പ്രതി കളയിക്കാവിള സ്വദേശിയും ജസ്റ്റിൻ്റെ സുഹൃത്തുമായ രാജദുരൈ (38)യെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായർ രാത്രി ഏഴോടെയാണ് സംഭവം. ഇരുവരും ചേർന്ന് നിടിയാഞ്ഞിരത്തെ രാജദുരൈ യുടെ വാടകവീട്ടിൽനിന്ന് മദ്യപി ക്കുന്നതിനിടെയുണ്ടായ വാക്കേ റ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചാവശേരി വിസ്മയ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. രാജ യും ഭാര്യയും കുട്ടിയുമാണ് നിടിയാഞ്ഞിരത്തെ വാടകവീട്ടിൽ താ മസിക്കുന്നത്. രാജയുടെ ക്ഷണ പ്രകാരം വീട്ടിലെത്തിയതാണ് ജസ്റ്റിൻ.
കൊലപാതകത്തിനുശേഷം രാജയുടെ കുട്ടി തൊട്ടടുത്ത കട യിൽ വിവരമറിയിച്ചതിനെ തുടർ ന്ന് നാട്ടുകാർ നടത്തിയ പരിശോ ധനയിലാണ് ജസ്റ്റിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നെഞ്ചത്തും നട്ടെല്ലിന് താഴെയു മാണ് കുത്തേറ്റത്. നെഞ്ചത്ത് ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കൊലപാതകത്തി നുശേഷം വീടിനടുത്ത് നിർത്തിയി ട്ട ഓട്ടോയിൽ ഒളിച്ചിരുന്ന രാജയെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
ജസ്റ്റിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലുള്ള രാജയെ നടപടി ക്രമങ്ങൾക്കുശേഷം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മട്ടന്നൂർ ഇൻസ്പെക്ടർ എം അനിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി കൊലപാതകം നടന്ന വീടും പ്രദേശവും സീൽ ചെയ്തു