കണ്ണവം വനത്തിൽ കാണാതായെന്ന് കരുതുന്ന സ്ത്രീയെ കണ്ടെത്താൻ പോലീസും വനപാലകരും തിരച്ചിൽ തുടങ്ങി. കണ്ണവത്തെ പൊരുന്നൻ ഹൗസിൽ എൻ സിന്ധു (40) വിനെയാണ് അഞ്ചു ദിവസമായി കാണാതായത്.
പൊരുന്നൻ കുമാരൻ്റെ മകളാണ്. വനത്തിൽ വിറകുതേടി പോയതാണെന്നാണ് പറയുന്നത്. പിന്നീട് ഇവരെക്കുറിച്ച് വിവരം ലഭിച്ചില്ല. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ വി ഷിനിജയുടെ സാന്നിധ്യത്തിൽ നാട്ടുകാരും പോലീസും വനപാലകരും ചേർന്ന് ഫലപ്രദമായ തിരച്ചിൽ നടത്താൻ തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും തിരച്ചിൽ തുടങ്ങും.