കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി. പാലത്തുങ്കര സംഗീത സഭ ഹാളിൽ ചേർന്ന വൈസ് കുടുംബ സംഗമത്തിൽ പ്രശസ്ത സിനി-ടിവി താരം ശാർങ്ങധരൻ കൂത്തുപറമ്പ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് വി. എൻ. കുമുദൻ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ പ്രസിഡണ്ട് വി. എൻ. കുമുദൻ പൊന്നാട നൽകി ആദരിച്ചു. ക്ലബ്ബ് ചാർട്ടർ പ്രസിഡണ്ട് അഡ്വ. കെ.രാമദാസ്, ഉഷ വിശ്വം, കെ.പി. സനിൽകുമാർ, സി.വിശ്വനാഥൻ,ദീപു ശ്രീജിത്ത്, രമേശൻ, ദേവി പ്രേമൻ, ലതീഷ് കെ പി, രശ്മി വേണുഗോപാൽ, അഭിനവ് സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.