കൂത്തുപറമ്പ്: ആർ.ജെ.ഡിയും കേരള കോണ്‍ഗ്രസ് എംഉം ഇടത് മുന്നണി വിട്ടു പോകുമെന്ന് ചിലര്‍ നടത്തുന്ന പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് കെ.പി.മോഹനന്‍ എം.എല്‍.എ. ഇടത് മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.ജെ.ഡി എന്നും മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരേ ജനാധിപത്യ കക്ഷികളെ യോജിപ്പിച്ചു കൊണ്ട് ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി. സമൂഹ്യ നീതി ഉറപ്പാക്കുന്ന ഇടതു രാഷ്ട്രീയം മുറുകെപ്പിടിച്ചു മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
പി.ആര്‍. 24-ാം ചരമ വാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായി ആര്‍.ജെ.ഡി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളക്കോട്ടൂരില്‍ നിന്നാരംഭിച്ച പി .ആര്‍ .സ്മൃതി യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.