Zygo-Ad

നരിക്കടവ് ഫോറെസ്‌റ് സ്റ്റേഷൻ മോഷണത്തിലെ രണ്ട് പ്രതികൾ റിമാൻഡിൽ


 ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ സഹോദരങ്ങൾ രണ്ടുപേർ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒൻപതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് (27) എന്നിവരാണ് റിമാൻഡിൽ ആയത്.

ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം വനം വകുപ്പിന്റെ ആന്റ്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിങ്, സോളാർ പാനൽ, സ്ലീപ്പിങ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു .

മാവോയിസ്റ്റുകൾ അടക്കമുള്ള സാധ്യതകൾ പരിശോധിച്ച പോലീസ്തുടർന്നുള്ള അന്വേഷണത്തിലാണ് കാട്ട് വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ കയറിയ ആദിവാസി യുവാക്കൾ ആണ് 

സംഭവത്തിന് പിന്നിൽ എന്ന് മനസ്സിലാക്കുന്നത് . സമീപത്തെ കോളനികളിലെ ഊരു മൂപ്പന്മാരിൽ നിന്നും ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ ആയിരുന്നു . കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു സമീപം ഇവർ എത്തിയെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന സഹോദരങ്ങൾ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു .

മദ്യ ലഹരിയിൽ ആയിരുന്നു ഇരുവരും ആദ്യം അന്വേഷണത്തിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. 

പോലീസ്  പറയുന്നത് ഇങ്ങനെ . കാട്ട് വിഭവങ്ങൾ ശേഖരിക്കാനായി സഹോദരങ്ങൾ രണ്ടുപേരും സുഹൃത്തുക്കളും ചേർന്ന് വനത്തിനുള്ളിൽ കയറുന്നത് . രാത്രി ഭക്ഷണം പാകം ചെയ്യാനായി വനംവകുപ്പിന്റെ ക്യാമ്പിലെത്തി പാത്രങ്ങൾ മോഷ്‌ടിക്കുകയായിരുന്നു. മോഷ്ടിച്ച ശേഷമാണ് മുകളിലത്തെ നിലയിൽ സിസിടിവി ക്യാമറകൾ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാതിൽ തകർത്ത് ഉള്ളിൽ കയറി സിസിടിവിയും അതിനോട് അനുബന്ധിച്ചുള്ള വയറിങ് മറ്റു ഉപകരണങ്ങൾ തകർത്ത ശേഷം അവിടെ നിന്നും രക്ഷപെടുകയായിരുന്നു . കേളകം അടയ്ക്കാത്തോട് കരിയംകാപ്പ് വഴിയാണ് ഇവർ വനത്തിനുളളിൽ പ്രവേശിച്ചത് . കേസിൽഒളിവിലായ കൂട്ടു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ് . അന്വേഷണ സംഘത്തിൽ ആറളം സി ഐ ആൻട്രിക് ഗ്രോമിക്, എസ് ഐ കെ. ഷൊഹിബ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയദേവൻ, റിജേഷ് ,സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ, വിനീത് എന്നിവരും ഉണ്ടയിരുന്നു

വളരെ പുതിയ വളരെ പഴയ