പേരാവൂര്‍: കേളകം കൃഷിഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതായിട്ട് നാല് മാസം. നാല് മാസം മുമ്പ് കൃഷി ഓഫീസറായിരുന്ന കെ.ജി സുനില്‍ വയനാടിലേക്ക് സ്‌ഥലം മാറിപ്പോയതിനെ തുടര്‍ന്ന് മറ്റൊരു ഓഫീസര്‍ ചാര്‍ജെടുത്തിരുന്നു.
ചാര്‍ജ് എടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഓഫീസര്‍ മെഡിക്കല്‍ ലീവ് എടുത്ത് പോയി.
എന്നാല്‍ നിലവില്‍ കൊട്ടിയൂര്‍ കൃഷി ഓഫീസര്‍ക്കാണ് കേളകത്തെ അധിക ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒട്ടേറെ കര്‍ഷകരുള്ള പ്രദേശത്ത് കൃഷി ഓഫീസറില്ലാതായതോടെ മുഴുവന്‍ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്.
കൃഷി ഓഫീസര്‍ക്ക് പുറമെ കൃഷിഭവനില്‍ രണ്ട് കൃഷി അസിസ്‌റ്റ്ന്റ് തസ്‌തിക ഉണ്ട്. എന്നാല്‍ ആറ് മാസമായി ഒരു കൃഷി അസിസ്‌റ്റന്റ് തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ കൃഷി ഭവന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവതാളത്തിലായി.
നിലവില്‍ ഒരു കൃഷി അസിസ്‌റ്റന്റ് മാത്രമാണ് കൃഷിഭവനില്‍ ഉള്ളത്. കേളകം പഞ്ചായകത്തിലെ 13 വാര്‍ഡുകളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ഏക കൃഷി അസിസ്‌റ്റന്റിനെ കൊണ്ട് സാധിക്കാത്ത അവസ്ഥയാണ്.
കൃഷി ഓഫീസറെ നിയമിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.