ഇരിട്ടി:വെയില്‍ കനത്തതോടെ മലയോരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ തീപിടുത്തം വർധിക്കുന്നതായി ഫയർഫോഴ്‌സ് പറയുന്നു.
ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ ഇരിട്ടി ഫയർ സ്റ്റേഷനില്‍ നിന്ന് 10 അധികം തീപിടുത്ത കേസുകളാണ് ഉണ്ടായത് .
ഇതില്‍ ഏറ്റവും അപകടകരമായി തീ പടർന്നത് ഇരിട്ടി ടൗണിന് സമീപം ഹരിത കർമസേന കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്ബാരത്തിന് തീപിടിച്ചതാണ്. കൃഷി സ്ഥലങ്ങളില്‍ തീ പടരുന്നത് അധികവും തോട്ടങ്ങള്‍ വൃത്തിയാക്കുന്നതിന് ഭാഗമായി കർഷകർ തന്നെ ഇടുന്ന തീ പലപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് ഫയർ ഫോഴ്‌സ് എത്തി അണയ്ക്കുകയാണ് പതിവ്. ഇത് വലിയ നാശനഷ്ടത്തിനും അപകടത്തിനും കാരണമാകുന്നുവെന്നാണ് ഫയർ ഫോഴ്‌സ് പറയുന്നത്.
കഴിഞ്ഞ വർഷം ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ പടർന്ന തീ അണയ്ക്കുന്നതിനിടയില്‍ വയോധികൻ പൊള്ളലേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ച സംഭവുമുണ്ടായി. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും സമീപത്തെങ്ങും തീപടരില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം വേണം ചപ്പുചവറുകളും തോട്ടങ്ങളും വൃത്തിയാക്കുന്നതിന് തീ ഇടേണ്ടത്.