Zygo-Ad

മട്ടന്നൂരിൽ നാളെ വൈദ്യുതി മുടങ്ങും

 


മട്ടന്നൂർ:കണ്ണൂർ റോഡിൽ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 13, വ്യാഴാഴ്ച) മട്ടന്നൂർ ടൗണിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി മട്ടന്നൂർ ഇലക്ടിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയതും മാറ്റി വെച്ചതുമായ പ്രവൃത്തിയാണിത്. 

മട്ടന്നൂരിൽ മുനിസിപ്പൽ കോംപ്ലക്സ്, മട്ടന്നൂർ ടൗൺ, പോലീസ് ക്വാർട്ടേഴ്‌സ്, മലബാർ പ്ലാസ, എസ്.എസ് മാൾ, ഐ.മാൾ, കൊക്കയിൽ, പോലീസ് സ്റ്റേഷൻ, റൂറൽ ബാങ്ക്, മട്ടന്നൂർ പള്ളി, പാരീഷ് ചർച്ച്‌, നാമിയ കോംപ്ലക്സ്, ബസ് സ്റ്റാൻഡ്, ഐ.ബി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആണ് നാളെ വൈദ്യുതി വിതരണം തടസപ്പെടുക.

വളരെ പുതിയ വളരെ പഴയ