കൂത്തുപറമ്പ് :സന്ദർശകരുടെ പറുദീസയായ പാലുകാച്ചിപ്പാറ ഇനി ഹരിതടൂറിസം കേന്ദ്രം. മാലൂർ പഞ്ചായത്തിലെ വെള്ളിലോട് വാർഡിലുള്ള പാലുകാച്ചിപ്പാറയിൽ അടുത്ത കാലത്തായി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പാഴ്വസ്തുക്കൾ വേർതിരിച്ച് നിക്ഷേ പിക്കാൻ ബിന്നുകൾ, സൂചനാ ബോർഡുകൾ ഉൾപ്പെടെ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
മാലൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ടൂറിസംകേന്ദ്രം ഹരിതാഭമാക്കിയത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി ഹൈമവതി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജനാർദനൻ ചമ്പാടൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രേമി പ്രേമൻ, മാലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി രജനി, രേഷ്മ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിഹാബ് പട്ടാരി, പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരോളി രാഘവൻ, ടി പി സിറാജ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി നാരായണൻ, ടൂറിസം കേന്ദ്രം സമിതി അംഗം സി ഗോപകുമാർ, വിഇഒ കെ സംരാഗ് തുടങ്ങിയവർ സംസാരിച്ചു.