കൂത്തുപറമ്പ് :സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ നഗരസഭയായി കൂത്തുപറമ്പിനെ ബു ധനാഴ്ച പ്രഖ്യാപിക്കുമെന്ന് നഗരസഭാ ചെയർമാൻ വി സുജാതയും വൈസ് ചെയർമാൻ വി രാമകൃഷ്ണനും അറിയിച്ചു. പകൽ മൂന്നിന് മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ ചേരുന്ന പൊതുസമ്മേളനത്തൽ കലക്ടർ അരുൺ കെ വിജയൻ പ്രഖ്യാപനം നടത്തും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുക്കും.
19 പേരാണ് നഗരസഭയിൽ അതിദരിദ്രരുടെ പട്ടിക യിലുണ്ടായിരുന്നത്. വീടില്ലാത്തവർക്ക് വീട് നൽകിയും തൊഴിലില്ലാത്തവർക്ക് തൊഴിലിടം സജ്ജമാക്കിയും മറ്റുമാണ് ഇവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊ ണ്ടുവന്നത്. അതിദരിദ്രരുടെ പട്ടികയിൽ ഇടംപിടിച്ച 19 പേരെയും ചേർത്തുപിടിച്ച് മുന്നിലെത്തിക്കുന്നതിന് ശ്രമകരമായ പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകൾ നടത്തിയതെന്ന് ചെയർമാൻ പറഞ്ഞു. സ്ഥിരം സമിതി ചെയർമാന്മാരായ അജിത, കെകെ ഷമീർ, റവന്യൂ ഇൻസ്പെക്ടർ കെ സുധീർ, ഷീല ലോറൻസ് എന്നിവരും വാർത്താസമ്മേളനത്തി ൽ പങ്കെടുത്തു.