Zygo-Ad

കാട്ടാന ആക്രമണം; വീടിന്റെ വാതില്‍ തകര്‍ത്തു:ദമ്പതികൾ അത്ഭുകരമായി രക്ഷപ്പെട്ടു.

 


കേളകം: ആറളം ഫാമില്‍ കാട്ടാന ആക്രമണം. വീടിന്റെ വാതില്‍ തകർത്തു. വീട്ടിലുണ്ടായിരുന്ന ദമ്പതികൾ അത്ഭുകരമായി രക്ഷപ്പെട്ടു.

പത്താം ബ്ലോക്കിലെ കുഞ്ഞമ്പു- ചെറിയ ദമ്പതികളുടെ വീടിന് നേരെയാണ് ആനയുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രി വീടിന്റെ മുറ്റത്തുണ്ടായിരുന്ന കവുങ്ങ് കുത്തി വീഴ്ത്തിയ ശേഷം വീടിന്റെ മുൻ ഭാഗത്തെ വാതില്‍ തകർക്കുകായായിരുന്നു. 

ഈ സമയം അകത്തുണ്ടായിരുന്ന കുഞ്ഞമ്പുവും ചെറിയയും മുറിക്കുള്ളില്‍ ശ്വാസം അടക്കിപ്പിടിച്ച്‌ ഒളിഞ്ഞിരുന്നു. ആന വാതില്‍ പൂർണമായും തകർത്ത് അകത്ത് പ്രവേശിക്കാഞ്ഞതിനാല്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു. 

അല്‍പ നേരം മുറ്റത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് മറഞ്ഞു. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ചെറിയ പറഞ്ഞു. 

ഫാം പുനരധാവിസ മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായി എത്തുകയാണ്. ഫാമിന്റെ കൃഷിയിടത്തു നിന്ന് തുരത്തിയ ആനകള്‍ ജനവാസ മേഖലയിലെ പൊന്തക്കാടുകളില്‍ നിലയുറപ്പിച്ച ശേഷം പകല്‍ മായുന്നതോടെ വീട്ടു പറമ്പുകളിലേക്ക് എത്തുകയാണ്.

 വൈകീട്ട് ആറു മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഒരു മാസത്തിനിടയില്‍ മേഖലയില്‍ രണ്ടാമത്തെ വീടിന് നേരെയാണ് അക്രമണം ഉണ്ടാകുന്നത്.

വളരെ പുതിയ വളരെ പഴയ