Zygo-Ad

സ്‌കൂൾ ഗ്രൗണ്ടിൽ അപകടകരമാം വിധം കാറുകളുമായി അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പേരിൽ കേസെടുത്ത് പൊലീസ്

 


മാലൂരിലെ ഗവ.ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. പിന്നാലെ മോട്ടോർ വാഹന വകുപ്പും പൊക്കി.

സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ഇന്നോവ കാറുകളുമായെത്തിയായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത‌തോടെയാണ് സംഭവം മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.

രണ്ട് ഇന്നോവ കാറുകൾ കൊണ്ട് ഗ്രൗണ്ടിൽ ഡ്രിഫ്റ്റ് ചെയ്തും, അമിത വേഗതയിൽ ഓടിച്ചും പൊടിപാറിച്ചായിരുന്നു വിദ്യാർഥികളുടെ അഭ്യാസപ്രകടനം. മറ്റ് കുട്ടികളെയും ഗ്രൗണ്ടിൽ കാണാം.

സാഹസികപ്രകടനം നടത്തിയ രണ്ട് കാറുകളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആർസി ഉടമയുടെ പേരിലും കേസെടുത്തിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ