വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി രണ്ടു പേരെ കുത്തുപറമ്പ് സി.ഐ ബി. ഗംഗാപ്രസാദ് അറസ്റ്റ് ചെയ്തു.
ബീഹാർ സ്വദേശികളായ പ്രമോദ്കുമാർ (30), ശ്രീകൃഷ്‌ണൻ (25) എന്നിവരാണ് പിടിയിലായത്. വിൽപ്പനക്കായി ചെറിയ പാക്കറ്റുകളിൽ കഞ്ചാവ് നിറച്ചു കൊണ്ടുപോവെ രാത്രി കൂത്തുപറമ്പ് ടൗണിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്.
പ്രമോദ് കുമാറിൽ നിന്ന് 45ഗ്രാം കഞ്ചാവും, ശ്രീകൃഷ്ണനിൽ നിന്ന് 41 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിലെ കണ്ണികളാണ് ഇരുവരും.