Zygo-Ad

ലഹരിക്കെതിരെ സിപിഐഎം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു.


 കൂത്തുപറമ്പ്: ലഹരിക്കെതിരെ സിപിഐഎം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു.

 ബീഹാറിലെ പൂർണ്ണിയ സ്വദേശി പ്രമോദ് കുമാറി (35)നെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 44 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. 

സി പി ഐ എം കുത്തുപറമ്പ് ലോക്കൽ കമ്മറ്റിയുടെയും, ഡിവൈഎഫ്ഐ കൂത്തുപറമ്പ് മേഖല കമിറ്റിയുടെയും നേതൃത്വത്തിൽ ഒരാഴ്ച്ചയായി കൂത്തുപറമ്പ് നഗരത്തിൽ പരിശോധന നടത്തി വരികയായിരുന്നു. 

ഇതിനിടയിൽ ബുധനാഴ്ച്ച രാവിലെ കഞ്ചാവ് പൊതിയുമായി വന്ന ഇതര സംസ്ഥാന തൊഴിലാളിയേയും കൂട്ടാളിയേയും ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പിന്നീട് ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.    

ലഹരിക്കെതിരെ പരിശോധനയും ബോധവത്ക്കരണവും കർശനമാക്കും. രാത്രിയും കൂത്തുപറമ്പ് നഗരത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്താനും തീരിമാനിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ