കേളകം: അടയ്ക്കാത്തോട്ടില്‍ കൃഷിയിടത്തില്‍ രണ്ട് രാജവെമ്പാലകളെ കണ്ടെത്തി. വനപാലകർ എത്തി ഒന്നിനെ പിടികൂടി.
രണ്ടാമത്തെ രാജവെമ്പാലയെ പിടികൂടാൻ കഴിയാതെ വനപാലകർ മടങ്ങി.
രാവിലെ കൃഷിയിടത്തില്‍ പാമ്പുകളെ കണ്ടതോടെ നാട്ടുകാർ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.
രണ്ടെണ്ണത്തിനെയും ഒന്നിച്ചു കാണുകയും ഒന്നിനെ മാത്രം പിടികൂടുകയും ചെയ്തത് നാട്ടുകാരില്‍ ആശങ്കയുണർത്തി. രണ്ടാമത്തേതിനായി തിരച്ചിലുകള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തൊഴിലുറപ്പുകാർ ഈ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ട്. വന മേഖലയോട് ചേർന്നു കിടക്കുന്ന ഭൂമിയല്ലെങ്കിലും കിലോ മീറ്ററുകള്‍ക്കപ്പുറത്ത് ആറളം വന്യജീവി സങ്കേതം നിലകൊള്ളുന്നുണ്ട്.
അവിടെ നിന്നാവാം പാമ്പുകള്‍ എത്തിയത് എന്ന നിഗമനത്തിലാണ് സ്നേക് റെസ്ക്യൂവർമാർ.