Zygo-Ad

പുല്യോട് താലപ്പൊലി മഹോത്സവവും ഹരിതം

 


കതിരൂർ :പുല്യോട് കൂർമ്പക്കാവ് താല പ്പൊലി മഹോത്സവം ഹരിത പെരുമാറ്റ ചട്ടം നിലനിർത്തി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മാലിന്യം തള്ളാൻ വല്ലം കൈമാറി.

പുല്യോട് വെസ്റ്റ് പാട്യം നഗറിലെ വാഴയിൽ ലക്ഷ്മി, വാഴയിൽ യശോദ, മാട്ടാങ്കോട്ട് ബേബി, വസന്ത എന്നിവരാണ് വല്ലം നിർമിച്ചുനൽകിയത്. റബ്കോ ചെയർമാൻ കാരായി രാജൻ വല്ലം ഉത്സവാഘോഷ കമ്മിറ്റി ക്ക് കൈമാറി. പാട്യം നഗർ പുലോട്, സി എച്ച് നഗർ, ശ്രീനാരായണ ധർമ സമാജം മഠം, അഴിക്കോടൻ നഗർ പുല്യോട് എന്നി വിടങ്ങളിലും വല്ലം സ്ഥാപിച്ചിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ