കുത്തുപറമ്പ് :കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കഫേ കുടുംബ ശ്രീ ഭക്ഷ്യമേള ഏപ്രിൽ അഞ്ചു മൂതൽ 13വരെ കൂത്തുപറമ്പ് നഗര സഭാ സ്റ്റേഡിയത്തിൽ നടക്കും. മുപ്പത് കുടുംബശ്രീ സംരംഭകർ പങ്കെടുക്കും.
മേളയിൽ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളെ പരിപോഷി പ്പിക്കുന്നതിന് പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കും. എട്ട് ദിവസമായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടം വനിതകളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും മേള യോടനുബന്ധിച്ചുണ്ടാകും.
കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ള അയൽ ക്കൂട്ടം, ഓക്സിലറി അംഗങ്ങൾ 9562089296 നമ്പറിൽ ബന്ധപ്പെടുക. ഫുഡ് ഫോട്ടോഗ്രഫി മത്സരവും അരങ്ങേറും.