തൊക്കിലങ്ങാടി : തൊക്കിലങ്ങാടി പാലായിലെ രജിതാലയത്തിൽ രഗിന (34) മകൾ വൈഗ(14) എന്നിവർക്കാണ് ഞായറാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റത്.
വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടി കാണാനെത്തിയപ്പോഴായിരുന്നു പരിക്കേറ്റത്. ഇരുവരും തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.