Zygo-Ad

കൂത്തുപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മുള്ളൻ പന്നി ആക്രമിച്ചു


കൂത്തുപറമ്പ്:  കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. 

പുലർച്ചെ 5 മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ളൻ പന്നിയുടെ ശരീരത്തില്‍ നിന്നുതിർത്ത മുള്ളുകളാണ് ശാദിലിന്റെ ദേഹത്തേക്ക് തുളച്ച്‌ കയറിയത്. 

12 ഓളം മുള്ളുകള്‍ ശരീരത്തില്‍ തുളച്ചു കയറി. ഇടതു കൈപ്പത്തിയില്‍ മുള്ള് ആഴത്തില്‍ തറച്ച്‌ പുറത്തേക്ക് എത്തിയ നിലയിലായിരുന്നു.

മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ