കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനാചരണം നടത്തി.
കൂത്തുപറമ്പ് ഗവർമെന്റ് താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ സി. ബേബിയെ വൈസ് മെൻ റീജിയണൽ ഡയറക്ടർ കെ എം ഷാജി മെമന്റോ നൽകി ആദരിച്ചു.
വിന്റേജ് റെസിഡൻസിയിൽ ചേർന്ന വൈസ് മെൻ കുടുംബ സംഗമത്തിൽ ക്ലബ് പ്രസിഡണ്ട് വി.എൻ. കുമുദൻ അധ്യക്ഷനായി. സാബു കുര്യാക്കോസ്, അഡ്വക്കേറ്റ് കെ രാമദാസ്, സി വിശ്വനാഥൻ, കെ പി സനിൽ കുമാർ, രശ്മി വേണുഗോപാൽ, ഉഷ വിശ്വം, സിന്ധു കുമദൻ, എ പി വിനോദൻ, ദേവി പ്രേമൻ, ദീപു ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.