കൂത്തുപറമ്പ് : ബിജെപിയുടെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ടായി ഷംജിത്ത് പാട്യവും മണ്ഡലം ഭാരവാഹികളും ചുമതല ഏറ്റെടുത്തു.
ബിജെപി കൂത്തുപറമ്പ് മണ്ഡലം മുൻപ്രസിഡന്റ് സി. കെ സുരേഷിന്റെ അധ്യക്ഷതയിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് എൻ. ഹരിദാസ്,അഡ്വ.വി രത്നാകരൻ, എ. പി പുരുഷോത്തമൻ,മോഹനൻ മാനന്തേരി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ്, അഡ്വക്കേറ്റ് എം കെ രഞ്ജിത്ത്, കെ സി ബാലൻ, പാനൂർ മണ്ഡലം പ്രസിഡണ്ട് കെ. സി വിഷ്ണു എന്നിവർ സംസാരിച്ചു.
പി ഷൈജു സ്വാഗതവും പ്രസാദ് വള്ളങ്ങാട് നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറിമാർ- (ടി കെ സജീവൻ, ചെറുവാഞ്ചേരി), പ്രസാദ് വള്ളങ്ങാട് (മൊകേരി),
വൈസ് പ്രസിഡന്റ്മാർ- സുഷിന മാറോളി (മൂര്യാട്), വി. അശോകൻ (ചെറുവാഞ്ചേരി), പി. മജിഷ (പത്തായക്കുന്ന്), പി പുഷ്പലത (തൊക്കിലങ്ങാടി), ടി.ജയരാജൻ (ചെറുവാഞ്ചേരി),
സെക്രട്ടറിമാർ- എൻ റീന (ചെറുവാഞ്ചേരി), വി.ഷാജി (മൂര്യാട്), കെ. കെ സജിലത (മൊകേരി), സുവർണ്ണൻ എ. പി (പത്തായക്കുന്ന്), മിഥുൻ എൻ.സി (ചെറുവാഞ്ചേരി), ട്രഷറർ കെ.സി പ്രദീഷ് മാസ്റ്റർ (പത്തായക്കുന്ന്)