കൂത്തുപറമ്പ് : കൈതേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടു മതിലിലിടിച്ചു. കണ്ണൂരില്‍ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പയ്യന്നൂരില്‍ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന പാലക്കാടൻസ് ബസ് നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിക്കുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ ബസ് യാത്രക്കാരിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കൈതേരിയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 4.50 യോടെയായിരുന്നു അപകടം.